Ongoing News
ഐ സി എഫ് പൾസ് ലീഡേഴ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു
അൽ ഫലാഹ് ഡിവിഷനിലെ 5 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു

അബുദാബി| അൽ ഫലാഹ് ഫിവിഷൻന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട യൂനിറ്റ് കാബിനറ്റ് സെനറ്റ് അംഗങ്ങൾക്കായി ഐ സി എഫ് ലീഡേഴ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും ഇടപെടലുകളും അരുതായ്മകളിൽ നിന്നും മോചിപ്പിച്ച് കറ കളഞ്ഞതാക്കലാണ് ലീഡറുടെ ഉത്തരവാദിത്വം എന്ന് പൾസ് ലീഡേഴ്സ് ക്യാമ്പിൽ കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ ഉണർത്തി. “ മാറ്റം അകത്ത് ആരംഭിക്കുന്നു “ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഡർഷിപ് ഇൻ ആക്ഷൻ എന്ന സെഷനിൽ “നേതൃത്വം പരിപാടിയില്ല പണിയാണ്” എന്ന വിഷയം ഐ സി എഫ് ഐ സി സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്രയും വാല്യു ദാറ്റ് ലീഡ് എന്ന സെഷനിൽ ”നിലപാടുള്ള നേതാക്കൾ “ എന്ന വിഷയം ഐ സി എഫ് ഐ സി സെക്രട്ടറി ഹമീദ് പരപ്പയും സംസാരിച്ചു. ഖവാതിം ആത്മീയം അഷറഫ് സഅദിയും താളചിലമ്പ് ആക്ടിവിറ്റി ഷുഐബ് ബേക്കലും നേതൃത്വം നൽകി.
അൽ ഫലാഹ് ഡിവിഷനിലെ 5 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. അബുദാബി ഐ സി എഫ് റീജിയൺ ജനറൽ സെക്രട്ടറി ഹഖീം വളക്കൈ പൾസ് ലീഡേഴ്സ് ക്യാമ്പ് ഉൽഘാടനം ചെയ്തു. ഐ സി എഫ് നാഷണൽ സെക്രട്ടറി ഷാഫി പട്ടുവം, റീജിയൺ സെക്രട്ടറി ഇബ്രാഹിം പൊന്മുണ്ടം , നാസർ മാസ്റ്റർ , സലാം ഇർഫാനി ആശംസ അറിയിച്ചു. ഷബീർ അലി അധ്യക്ഷത വഹിച്ചു. ഫഹദ് സഖാഫി സ്വാഗതവും ജാബിർ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.