Connect with us

Organisation

പരീക്ഷാ വിജയികളെ അനുമോദിച്ച് ഐ സി എഫ് അബൂദബി

എക്‌സലെന്‍സി സര്‍ട്ടിഫിക്കറ്റും മൊമന്റൊയും നല്‍കി

Published

|

Last Updated

അബുദബി | അബുദബിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മലയാളി വിദ്യാര്‍ഥികളെ ഐ
സി എഫ് അബുദബി റീജ്യന്‍ കമ്മിറ്റി നോളജ് ഡിപാര്‍ട്‌മെന്റ് എക്‌സലെന്‍സി സര്‍ട്ടിഫിക്കറ്റും മെമെന്റൊയും നല്‍കി അനുമോദിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ നോളജ് സെക്രട്ടറി ഹമീദ് പരപ്പ അനുമോദന പ്രഭാഷണം നടത്തി.

അബുദബി റീജിയന്‍ ഹ്യൂമന്‍ റിസോര്‍സ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ ശഹീദ് അസ്ഹരി അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷനല്‍, റീജ്യന്‍ നേതാക്കളായ പി വി അബൂബക്കര്‍ മുസ്ലിയാര്‍, ഷാഫി പട്ടുവം, അബ്ദുല്‍ ഹക്കീം വളക്കൈ, എസ് എം കടവല്ലൂര്‍, മുഹമ്മദ് സഅദി പരപ്പ, അബ്ദുസ്സലാം ഇര്‍ഫാനി, അബ്ദുല്ലത്വീഫ് ഹാജി തെക്കുംപാട്, ശംസുദ്ദീന്‍ ഹാജി അന്തിക്കാട്, ഇബ്രാഹിം പൊന്മുണ്ടം, ശഹീദ് അസ്ഹരി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മൊമന്റൊയും വിതരണം ചെയ്തു.

റീജ്യനല്‍ നോളജ് സെക്രട്ടറി സക്കീര്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് അലി അക്ബര്‍ തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി.

Latest