Ongoing News
ഐ സി സി ടി 20 റാങ്കിങ്; സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി; റിസ്വാന്‍ വീണ്ടും ഒന്നാമത്
പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് ഒന്നാമതുള്ളത്.

ദുബൈ | ഐ സി സിയുടെ ടി 20 ബാറ്റര്‍ റാങ്കിങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത്. പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് ഒന്നാമതുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് റാങ്കിങില്‍ ഒന്നാമതായിരുന്ന സൂര്യകുമാര്‍ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാം ടി 20യില്‍ പരാജയപ്പെട്ടതോടെയാണ് മുഹമ്മദ് റിസ്വാന് പിന്നിലേക്ക് പോയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി 20യില്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ 22 പന്തില്‍ 61 റണ്‍സ് നേടിയ പ്രകടനമാണ് സൂര്യകുമാറിനെ 854 പോയിന്റോടെ ഒന്നാമതെത്തിച്ചിരുന്നത്.
മുഹമ്മദ് റിസ്വാന് 854 പോയിന്റാണ് നിലവിലുള്ളത്. സൂര്യകുമാര്‍ യാദവിന് 838ഉം. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് മൂന്നാമത് (801). ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓപ്പണര്‍ കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഒരു സ്ഥാനം കീഴോട്ടിറങ്ങി. രോഹിത് 16ലേക്ക് പതിച്ചപ്പോള്‍ കോലി 15ഉം രാഹുല്‍ 14ഉം സ്ഥാനത്താണ്.