Connect with us

Kerala

കത്രിക കൊണ്ട് ശബ്ദം ഉപയോഗിക്കാതെ അറക്കും: അന്‍വര്‍

പിണറായിസത്തിന്റെ അടിവേര് വെട്ടും

Published

|

Last Updated

നിലമ്പൂര്‍ | കത്രിക കൊണ്ട് ശബ്ദം ഉപയോഗിക്കാതെ അറക്കുമെന്നും 23ന് അത് നടത്തുമെന്നും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്രിക ചിഹ്നം അനുവദിച്ചതിന് പിന്നാലെ സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം.

കത്രിക ചിഹ്നം ഉപയോഗിച്ച് പിണറായിസത്തിന്റെ അടിവേര് വെട്ടും. പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുന്നതായും അന്‍വര്‍ വ്യക്തമാക്കി. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ വനം വകുപ്പും ആഭ്യന്തര വകുപ്പും വേണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു.

ഇന്ന് ഉച്ചയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വറിന് കത്രിക ചിഹ്നം അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക തള്ളിയതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വര്‍ ജനവിധി തേടുന്നത്. ഓട്ടോറിക്ഷയായിരുന്നു ചിഹ്നമായി ഒന്നാമതായി അപേക്ഷിച്ചതെങ്കിലും അത് ലഭിച്ചില്ല.

Latest