Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; എം എ ബേബി

സോണിയ ഗാന്ധിക്കെതിരെ ഇതുവരെ ഒരു തെളിവുമില്ല

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ആകെ പുറത്ത് വന്നത് ചിത്രങ്ങള്‍ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടു പ്രധാന പ്രതികള്‍ സോണിയയെ സന്ദര്‍ശിച്ചിരുന്നു. അത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലത്ത് പ്രതികള്‍ എത്തിയത് സംശയത്തിന് സാധ്യത നല്‍കുന്നു. എന്നാല്‍ ആരോപണം നടക്കുന്നില്ല. പക്ഷേ പ്രതികള്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹതകള്‍ ഉണ്ടെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണെന്ന് എംഎ ബേബി പ്രതികരിച്ചു. പത്മകുമാര്‍ ചുമതലയില്‍ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്ത തെറ്റെന്ന കാര്യത്തില്‍ വ്യക്തത വരണം. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവരെ ചെവിയില്‍ പിടിച്ച് പുറത്തു കളയുമെന്നും ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്ന് എംഎ ബേബി വ്യക്തമാക്കി.

 

 

Latest