Connect with us

Kerala

തീവ്രമായി സംസാരിക്കുന്നവന്‍ തീവ്രവാദി, മത തീവ്രവാദിയെന്ന് പറഞ്ഞില്ല;മാധ്യമപ്രവര്‍ത്തകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി

ഒരു ചാനല്‍ വിചാരിച്ചാല്‍ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും തനിക്ക് ഭയമില്ലെന്നും വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ  | മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതില്‍ ന്യായീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.തീവ്രമായി സംസാരിക്കുന്നവന്‍ തീവ്രവാദിയാണ്. മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

സത്യം ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങളെ വീട്ടില്‍ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനല്‍ പ്രശ്‌നം ഉണ്ടാക്കി. എന്നെ പറയാന്‍ അനുവദിച്ചില്ല. തീവ്രവാദി എന്ന് ഞാന്‍ പറഞ്ഞു. തീവ്രമായി സംസാരിക്കുന്നവന്‍ തീവ്രവാദിയാണ്. ഞാന്‍ മത തീവ്രവാദി എന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല. ഒരു ചാനല്‍ വിചാരിച്ചാല്‍ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും തനിക്ക് ഭയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ഭരണം പിടിക്കാന്‍ ആനുകൂല്യങ്ങള്‍ തരാമെന്ന് പറഞ്ഞ് ലീഗ് നേതാക്കള്‍ എസ്എന്‍ഡിപിയെ കൂടെക്കൂട്ടും .ഒടുവില്‍ ഭരണം കിട്ടിയപ്പോള്‍ തള്ളിക്കളഞ്ഞു. താന്‍ പറഞ്ഞതിലൊന്നും മാറ്റമില്ല. ഏത് സംവാദത്തിനും തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Latest