Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ഇന്ന് രണ്ടതവണയായി സ്വര്‍ണത്തിന് കുറഞ്ഞത് 1,720 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത്  ഇന്ന് രണ്ട് തവണയായി സ്വര്‍ണവില കുറഞ്ഞു. പവന് രാവിലെ 280 രൂപയും ഉച്ചക്ക് 1,440 രൂപയുമാണ്  കുറഞ്ഞത്. ഇതോടെ ഒരു പവന് 1,10,280 രൂപയായി. ഗ്രാമിന് രാവിലെ 35 രൂപയും ഉച്ചക്ക് 180 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,785 രൂപയുമായി.

ഇന്ന് രണ്ടതവണയായി സ്വര്‍ണത്തിന് കുറഞ്ഞത് 1,720 രൂപയാണ്. ഇന്നലെ വൈകീട്ട് പവന് 480 രൂപ കൂടി 1,12,000 രൂപ ആയിരുന്നു വില. ഇതാണ് ഇന്ന് കുത്തനെ കുറഞ്ഞത്.

കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.