gold seized
കരിപ്പൂരില്‍ വന്‍തോതില്‍ സ്വര്‍ണം പിടികൂടി
2.55 കോടി രൂപ വിലവരുന്ന 4.65 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
കൊണ്ടോട്ടി | കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം പിടികൂടി. 2.55 കോടി രൂപ വിലവരുന്ന 4.65 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കാർഗോ വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്,
റൈസ് കുക്കര്‍, എയര്‍ ഫ്രയര്‍, ജ്യൂസ്‌മേക്കര്‍, പോർട്ടബിൾ ഫാൻ തുടങ്ങിയവയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കോഴിക്കോട് കാപ്പാട് സ്വദേശി ഇസ്മാഈല്‍, മലപ്പുറം അരിമ്പ്ര സ്വദേശി അബ്ദുര്‍റഊഫ് എന്നിവരുടെ പേരിലായിരുന്നു കാർഗോ. ഇവരെ പിടികൂടിയിട്ടുണ്ട്.







