Connect with us

Ongoing News

കോലി- ധോണി പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍

വൈകിട്ട് 7.30 മുതലാണ് മത്സരം

Published

|

Last Updated

ചെന്നൈ | ഐ പി എല്ലില്‍ സൂപ്പര്‍ പോരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വീരാട് കോലിയും ഇന്ന് പരസ്പരം കൊമ്പുകോര്‍ക്കുന്ന നിമിശങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

വെകീട്ട് 7.30 മുതല്‍ ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.

പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം ചെന്നൈ, ബെംഗളൂരു ടീമുകള്‍ നിലവിലുള്ളത്. മത്സരത്തില്‍ ജയിക്കുന്നവര്‍ ആദ്യ നാലില്‍ ഇടം നേടും.

നേരത്തെ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 19 തവണയും ചെന്നൈക്കൊപ്പമായിരുന്നു വിജയം. 10 തവണയാണ് ബെംഗളുരു ജയിച്ചത്.

എന്നാല്‍, ചെന്നൈ ക്യാമ്പില്‍ പരുക്കിന്റെ വിളയാട്ടമാണ്. യുസ്വേന്ദ്ര ചാഹര്‍, സിസന്ദ മഗള, സിമര്‍ജിത് സിംഗ്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് പരുക്കിന്റെ പിടിയിലുള്ള ചൈന്നൈ താരങ്ങള്‍. ക്യാപ്റ്റന്‍ ധോണിയും കാല്‍ മുട്ടിലെ പരുക്കിനെ തുടര്‍ന്ന് പ്രയാസത്തിലാണ്. എന്നാല്‍, കൊവിഡ് മുക്തനായ ലങ്കന്‍ താരം മതീശ പതിരാന ടീമിനൊപ്പം ചേരുന്നത് ചെന്നൈക്ക് ആശ്വാസകരമാണ്.
ടോസ് ലഭിക്കുന്നവര്‍ ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

---- facebook comment plugin here -----

Latest