Connect with us

National

ആര്യന്‍ ഖാനെ കാണാന്‍ മാതാവ് ഗൗരി ഖാനും ജയിലിലേക്ക്

പിതാവ് ഷാരൂഖ് ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഗൗരിയുടെ സന്ദര്‍ശനം.

Published

|

Last Updated

മുംബൈ| ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാനെ കാണാന്‍ മാതാവ് ഗൗരി ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലേക്ക്. പിതാവ് ഷാരൂഖ് ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഗൗരിയുടെ സന്ദര്‍ശനം. മുംബൈ കോടതി ആര്യന് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ഷാരൂഖ് ജയിലിലെത്തി മകനെ കണ്ടത്. മൂന്നാഴ്ചയായി ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍.

ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച പരിഗണിക്കും. പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും തള്ളിയിരുന്നു.

 

 

Latest