Connect with us

Hindutva Groups Blocked Namaz

ഗുഡ്ഗാവില്‍ വീണ്ടും നിസ്‌കാരം മുടക്കി ഹിന്ദുത്വ ഗ്രൂപ്പുകള്‍

നേരത്തേ, ചാണകം നിരത്തി നിസ്‌കാരം തടസ്സപ്പെടുത്തിയ അതേ ഇടത്ത് വോളിബോള്‍ കളിക്കണം എന്ന ആവശ്യവുമായാണ് ഇത്തവണ ഏതാനും പേര്‍ ഒത്തുകൂടിയത്

Published

|

Last Updated

ഗുഡ്ഗാവ് | ഹരിയാനയിലെ ഗുഡ്ഗാവില്‍ വീണ്ടും നിസ്‌ക്കാരം മുടക്കി ഹിന്ദുത്വ ഗ്രൂപ്പുകള്‍. ഗുഡ്ഗാവിലെ സെക്ടര്‍ 12 എയിലാണ് ഹിന്ദുത്വ ഗ്രൂപ്പില്‍പ്പെടുന്ന ഏതാനും പേര്‍ ചേര്‍ന്ന് നിസ്‌കാരം മുടക്കിയത്. നേരത്തേ, ചാണകം നിരത്തി നിസ്‌കാരം തടസ്സപ്പെടുത്തിയ അതേ ഇടത്ത് വോളിബോള്‍ കളിക്കണം എന്ന ആവശ്യവുമായാണ് ഇത്തവണ ഏതാനും പേര്‍ ഒത്തുകൂടിയത്.

തങ്ങള്‍ ഇവിടെ വെറുതേ ഇരിക്കുകയാണ്. എന്നാല്‍ നിസ്‌കാരം അനുവദിക്കുകയില്ല. ഇവിടെ വോളിബോള്‍ നെറ്റ് കെട്ടിയ ശേഷം കുട്ടികള്‍ കളിക്കുമെന്നും എന്ത് സംഭവിച്ചാലും നിസ്‌കാരം അനുവദിക്കുകയില്ലെന്നും അവിടെ കൂടിയവര്‍ പറഞ്ഞു.

ഇതേ സ്ഥലത്ത് കഴിഞ്ഞ ആഴ്ച പൂജക്ക് എന്ന പേരില്‍ ചാണകം നിരത്ത് വെച്ചായിരുന്നു നിസ്‌കാരം തടസ്സപ്പെടുത്തിയത്. 2018 ല്‍ സമാനരീതിയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നിസ്‌കാരം മുടക്കിയപ്പോള്‍ നടത്തിയ അനുരഞ്ജനത്തെത്തുടര്‍ന്ന് നിസ്‌കാരത്തിന് അനുമതി നല്‍കിയ 29 ഇടങ്ങളില്‍ ഒന്നാണ് സെക്ടര്‍ 12 എ. നേരത്തെ 37 സ്ഥലങ്ങള്‍ ആയിരുന്നിടത്ത് കഴിഞ്ഞ ആഴ്ച എട്ടിടങ്ങളില്‍ നിസ്‌കാരത്തിനുള്ള അനുമതി ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഗുഡ്ഗാവ് അധികൃതര്‍ നിഷേധിച്ചതിന് പിന്നാലെയാണ് അനുമതി ഉള്ള ഇടങ്ങള്‍ 29 ആയി കുറഞ്ഞത്.

---- facebook comment plugin here -----

Latest