Kerala
കാര്‍ വിട്ടുകിട്ടാന്‍ അപേക്ഷ ലഭിച്ചാല്‍ കസ്റ്റംസ് ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; ദുല്‍ഖറിന് ആശ്വാസം
കാര്‍ വിട്ടുനല്‍കുന്നതിന് കസ്റ്റംസിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താം. ആവശ്യം കസ്റ്റംസ് തള്ളിയാല്‍ ദുല്‍ഖറിന് വീണ്ടും കോടതിയെ സമീപിക്കാം.

കൊച്ചി | ഓപറേഷന്‍ നുംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസം. കാര്‍ വിട്ടുകിട്ടാന്‍ ദുല്‍ഖറിന്റെ അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിര്‍ദേശം നല്‍കി.
കാര്‍ വിട്ടുനല്‍കുന്നതിന് കസ്റ്റംസിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താം.
ആവശ്യം കസ്റ്റംസ് തള്ളിയാല്‍ ദുല്‍ഖറിന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
---- facebook comment plugin here -----