Kerala
കാലിക്കറ്റ് സര്‍വകലാശാലയിലെ സംവരണ അട്ടിമറി സ്ഥിരീകരിച്ച് ഹൈക്കോടതി
80 അധ്യാപകരുടെ നിയമനങ്ങള്‍ സംവരണം അട്ടിമറിച്ചാണെന്ന് ഹൈക്കോടതി കണ്ടെത്തി

കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാലയിലെ സംവരണ അട്ടിമറി സ്ഥിരീകരിച്ച് ഹൈക്കോടതി. 2021ലെ അധ്യാപക നിയമനത്തിലാണ് സംവരണം അട്ടിമറിച്ച് സര്‍വകലാശാല നിയമനം നല്‍കിയത്.
80 അധ്യാപകരുടെ നിയമനങ്ങള്‍ സംവരണം അട്ടിമറിച്ചാണെന്ന് ഹൈക്കോടതി കണ്ടെത്തി. നിയമപ്രകാരം റൊട്ടേഷന്‍ ചാര്‍ട്ട് തിരുത്തി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. നേരത്തേ എസ് സി, എസ് ടി കമ്മീഷനും നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു
---- facebook comment plugin here -----