Connect with us

International

ലബനന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈനികനെ വധിച്ച് ഹിസ്ബുല്ല

ഹെര്‍സ്‌ലിയയില്‍ നിന്നുള്ള ഒമര്‍ ബാവ്‌ലയാണ്(22) കൊല്ലപ്പെട്ടത്.

Published

|

Last Updated

ജെറുസലേം| ലബനന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈനികനെ വധിച്ച് ഹിസ്ബുല്ല. ലെബനന്‍ അതിര്‍ത്തിക്ക് സമീപമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്‌റാഈലി റിസര്‍വ് സൈനികന്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്‌റാഈല്‍ സൈന്യം ശനിയാഴ്ച അറിയിച്ചു. ഹെര്‍സ്‌ലിയയില്‍ നിന്നുള്ള ഒമര്‍ ബാവ്‌ലയാണ്(22) കൊല്ലപ്പെട്ടത്.

വടക്കന്‍ ഇസ്‌റാഈലില്‍ ഇസ്‌റാഈല്‍ സേനയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയതായി ലെബനനിലെ സായുധവിഭാഗമായ ഹിസ്ബുല്ല വ്യക്തമാക്കി. ആക്രമണത്തിന് തിരിച്ചടിയായി ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെ ഇസ്‌റാഈല്‍ സൈന്യം ഒറ്റരാത്രികൊണ്ട് ആക്രമിച്ചു. ഗസ്സ മുനമ്പിലെ സംഘര്‍ഷത്തിനിടയിലും ഇസ്‌റാഈലും ലെബനനും തമ്മിലുള്ള അതിര്‍ത്തിയിലും വെടിവെപ്പ് നടന്നു.

 

 

Latest