Connect with us

Kerala

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്നു പറന്നു; അന്വേഷണത്തിന് നിര്‍ദേശം

അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി.

Published

|

Last Updated

പത്തനംതിട്ട|ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നത്. സംഭവത്തെപ്പറ്റി പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി.

കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്ടറാണ് അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്നം നേരിട്ടതിനാലെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിച്ചതാണെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം. മേഘങ്ങള്‍ കൂടിയപ്പോള്‍ കാഴ്ച മറഞ്ഞു. അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരിക്കുന്നു. എന്നാല്‍ സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം.

 

 

---- facebook comment plugin here -----

Latest