Connect with us

Kerala

സുല്‍ത്താന്‍ ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

മാലിന്യവും ബാക്ടീരിയകളും നിറഞ്ഞതിനാല്‍ ഉറവിടം കിണര്‍ ആകാമെന്ന നിഗമനത്തിലായിരുന്നു ആരോഗ്യവകുപ്പ്.

Published

|

Last Updated

കല്‍പ്പറ്റ| വയനാട് സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂള്‍ കിണറിലെ ജല പരിശോധന ഫലത്തില്‍ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരിയകളും നിറഞ്ഞതിനാല്‍ ഉറവിടം കിണര്‍ ആകാമെന്ന നിഗമനത്തിലായിരുന്നു ആരോഗ്യവകുപ്പ്.

അതേ സമയം ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ വയനാട്ടിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്  അറിയിച്ചു.

Content Highlights:
Wayanad Mar Baselios school well water tested negative for Shigella bacteria. Five more cases were confirmed today leading to holidays for thirteen educational institutions. Health department officials confirmed that all eight infected children are currently in stable condition.

 

Latest