Connect with us

National

ഹിമാചലില്‍ രണ്ട് ദിവസത്തേക്ക് കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതല്‍ അനുഭവപ്പെടുക.

Published

|

Last Updated

ഷിംല| ഹിമാചല്‍പ്രദേശില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതല്‍ അനുഭവപ്പെടുകയെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയാണ്. പരമാവധി താപനില സാധാരണ ഉള്ളതിനേക്കാള്‍ കൂടുതലാണ് അനുഭവപ്പെടുന്നത്.

 

---- facebook comment plugin here -----

Latest