Saudi Arabia
അല്‍ബാഹയില്‍ കനത്ത മഞ്ഞുവീഴ്ച
മഞ്ഞുവീഴ്ചയും ഇടിമിന്നലും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
ജിദ്ദ | സഊദിയിലെ അല്‍ബാഹയില്‍ കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും. റോഡുകളില്‍ നിറഞ്ഞ മഞ്ഞുകട്ടകള്‍ മുന്‍സിപ്പാലിറ്റിയുടെ ബുള്‍ഡോസറുകള്‍ എത്തി നീക്കം ചെയ്തു.
അല്‍ബാഹയില്‍ മഞ്ഞുവീഴ്ചയും ഇടിമിന്നലും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പര്‍ അല്‍ബാഹയിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.
അല്‍ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, നജ്റാന്‍, ജിസാന്‍, അസീര്‍ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ചക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.







