Connect with us

Kerala

കനത്ത മഴ; എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കേന്ദ്രീയ വിദ്യാലയം. അങ്കണ്‍വാടി എന്നിവക്കും അവധി ബാധകമാണ്.

Published

|

Last Updated

കോട്ടയം/കൊച്ചി | കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കേന്ദ്രീയ വിദ്യാലയം. അങ്കണ്‍വാടി എന്നിവക്കും അവധി ബാധകമാണ്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലും നാളെ അവധിയായിരിക്കും. സര്‍വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

മഴയെ തുടര്‍ന്ന് ഇരു ജില്ലകളിലെയും വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.