Kerala
തിരുവനന്തപുരത്ത് ശക്തമായ മഴ;ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആന്ധ്ര തീരത്ത് തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിന് മുകളിലും, തെക്കന്‍ തമിഴ്‌നാട്ടിന് മുകളിലുമായി ചക്രവാത ചുഴികളും നിലനില്‍ക്കുന്നു.ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.
ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ പത്തനംതിട്ട ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.
Content Highlights: An orange alert has been issued for Thiruvananthapuram due to heavy rain predictions with winds up to 50 km/h. Depressions over the Andhra coast and Lakshadweep are driving rainfall across Kerala until Sunday. Yellow alerts remain active in Kottayam, Idukki, and Wayanad districts.



