Kerala
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം| സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Content Highlights:
Heavy rainfall is expected across Kerala in the coming days due to a low-pressure system formed over the Northwest Bay of Bengal. The India Meteorological Department issued a yellow alert for seven districts today and eight districts tomorrow. Pathanamthitta, Ernakulam, Idukki, Kozhikode, Wayanad, Kannur, and Kasaragod are among the alerted areas.





