Kerala
കൊല്ലത്ത് സില്‍വര്‍ലൈനിനെതിരെ കനത്ത പ്രതിഷേധം; ആത്മഹത്യാ ഭീഷണി
ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം
കൊല്ലം | കൊല്ലത്ത് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കനത്ത പ്രതിഷേധം. ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ആളുകള്‍ സംഘടിച്ചത്. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം . വന്‍ പോലീസ് സംഘവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
അജയകുമാര്‍ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചിരിക്കുന്നത്. തന്റെ മരണമൊഴിയെന്ന തരത്തില്‍ അദ്ദേഹം ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലില്‍ ഒട്ടിച്ചിട്ടുണ്ട്. നാലിരട്ടിയല്ല, 10 ഇരട്ടിയാണെങ്കിലും സ്ഥലം വിട്ടുകൊടുക്കില്ല. രക്ഷയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു







