Kerala
സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും; കുടിശിക നല്‍കാതെ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍
. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്

തിരുവനന്തപുരം | കോടിക്കണക്കിന് രൂപ കുടിശികയായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യില്ലെന്ന് വിതരണക്കാര്‍. സര്‍ക്കാരിന് കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ സാരമായി ബാധിക്കും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. നിലവില്‍ 158 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.
ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്ന് മുതല്‍ നിര്‍ത്തിവെക്കുന്നതായി വിതരണക്കാര്‍ അറിയിച്ചു. മാര്‍ച്ച് 31 വരെയുള്ള കുടിശിക തീര്‍ക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്ന് വിതരണക്കാര്‍ പറയുന്നു.ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. കുടിശിക തീര്‍ക്കാതെ ഇനി ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരുടെ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.