Connect with us

National

ബസില്‍ സഹയാത്രക്കാരിയുടെ സീറ്റില്‍ യുവാവ്‌ മൂത്രമൊഴിച്ചു

ഒരു ഹോട്ടലിന് സമീപം അത്താഴം കഴിക്കാന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന ഒരാള്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിക്കുകയായിരുന്നു

Published

|

Last Updated

ഹൂബ്ലി| കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസില്‍ സഹയാത്രക്കാരിയുടെ സീറ്റില്‍ യുവാവ്‌  മൂത്രമൊഴിച്ചു. ഹുബ്ബള്ളി ജില്ലയിലെ കിരസൂരു ഹോട്ടലിന് സമീപമാണ് സംഭവം.

വിജയ്പുരയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിലാണ് സംഭവം. ഒരു ഹോട്ടലിന് സമീപം അത്താഴം കഴിക്കാന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന ഒരാള്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിക്കുകയായിരുന്നു.

അത്താഴം കഴിഞ്ഞ് മടങ്ങിയ യുവതി സീറ്റിന് സമീപം മൂത്രം കലര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറുമായി തര്‍ക്കമായി. ഇതേത്തുടര്‍ന്ന് ബസിലെ ഡ്രൈവറും കണ്ടക്ടറും യുവാവുമായി തര്‍ക്കിച്ചപ്പോള്‍ സഹയാത്രക്കാര്‍ പിന്നീട് ബസില്‍ കയറാന്‍ കൂട്ടാക്കിയില്ല. യാത്രക്കാരിയായ സ്ത്രീക്ക് ബദല്‍ സീറ്റ് നല്‍കിയാണ് പ്രശ്‌നം അവസാനിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരെ യുവതി പോലീസില്‍ പരാതിപ്പെട്ടു.

 

 

 

 

---- facebook comment plugin here -----

Latest