Connect with us

Kerala

'കുറെ കണ്ടതല്ലെ,ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയല്ലെ'; വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇപ്പോള്‍ ഉയര്‍ന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നയല്ലെ

Published

|

Last Updated

തിരുവനന്തപുരം  |  മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നയല്ലെ. കുറെ കണ്ടതല്ലേയെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോക് സഭ തിരഞ്ഞെടുപ്പ് വരുകയല്ലേയെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. പ്രഖാപിച്ചിരിക്കുന്നത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാട് അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് അഫേയര്‍സ് മന്ത്രാലയമാണ് ഉത്തരവിട്ടത്. രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തില്‍ എക്‌സാലോജിക്കില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.