Connect with us

Kerala

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

അസൗകര്യമറിയിച്ച് ഫോര്‍ട്ട് എസി പിക്ക് ജോര്‍ജ് കത്തയച്ചു.ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി പി സി ജോര്‍ജ് ഇന്ന് പോലീസ് മുമ്പാകെ ഹാജരാകില്ല. അസൗകര്യമറിയിച്ച് ഫോര്‍ട്ട് എ സി പിക്ക് ജോര്‍ജ് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ബുധനാഴ്ച ഹാജരാകാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യം ചെയലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായിയുടെത് നാണംകെട്ട രാഷ്ട്രീയമാണെന്നും ജോര്‍ജ് ആരോപിച്ചു. കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയത്. പിണറായിക്കുള്ള മറുപടി തൃക്കാക്കരയില്‍ നല്‍കും. തൃക്കാക്കരയിലെ ബി ജെ പി റോഡ് ഷോയില്‍ പങ്കെടുക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest