Kerala
പ്രതിഷേധ മാര്‍ച്ചിനിടെ വിദ്വേഷ മുദ്രാവാക്യം; എട്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിങ്കളാഴ്ച പിടിയിലായ മൂന്ന് പേരടക്കം ആകെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.
പാലക്കാട് | പാലക്കാട് കൊപ്പത്ത് പ്രതിഷേധ മാര്‍ച്ചിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ ആര്‍ എസ് എസ് – ബിജെപി പ്രവര്‍ത്തകര്‍ എട്ട് പേര്‍ അറസ്റ്റില്‍. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുസ്ലിം യൂത്ത് ലീഗ് എന്നിവര്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് അറസ്റ്റ്.
കേസില്‍ ഇന്ന് അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പിടിയിലായ മൂന്ന് പേരടക്കം ആകെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.
ശനിയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെ ഷംസീറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ച് യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഇസ്മയില്‍ നല്‍കിയ പരാതിയിലാണ് നടപടി







