Connect with us

National

ക്ലബ് ഹൗസില്‍ മുസ്ലിം സത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം; പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടി

കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  മുസ്ലീം സ്ത്രീകള്‍ക്കെതിരെ ക്ലബ്ബ് ഹൗസ് ആപിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയെന്ന് ഡല്‍ഹി പോലീസ്. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തേക്കും. കേസില്‍ പോലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാളാണ് ഈ മലയാളി പെണ്‍കുട്ടി

ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ലക്നൗ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനു നോട്ടീസ് നല്‍കിയിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് മുംബൈ പോലീസ് മൂന്ന് പേരെ ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു