Connect with us

Kerala

ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനായ ഡോക്ടര്‍; പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷിക്കും: മന്ത്രി

സിസ്റ്റത്തിന്റെ പ്രശ്‌നമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. ആശുപത്രികള്‍ക്ക് ഒരു വര്‍ഷം 1,600 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായും മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സിസ്റ്റത്തിന്റെ പ്രശ്‌നമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. ആശുപത്രികളില്‍ അനവധി രോഗികളാണ് എത്തുന്നത്. കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും മറ്റും ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്.

ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഒരു വര്‍ഷം 1,600 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

 

---- facebook comment plugin here -----