Connect with us

Uae

തൊഴിലാളികൾക്ക് ഹാപ്പിനസ് സിം

6 മാസത്തെ സൗജന്യ ഡാറ്റയും അന്താരാഷ്ട്ര കോളുകൾക്ക് കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നവയാണിത്. 

Published

|

Last Updated

ദുബൈ | യു എ ഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഹാപ്പിനസ് സിം പുറത്തിറക്കി. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഡു ടെലികോമുമായി സഹകരിച്ച് ആണ് പുതിയ പദ്ധതി.

6 മാസത്തെ സൗജന്യ ഡാറ്റയും അന്താരാഷ്ട്ര കോളുകൾക്ക് കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നവയാണിത്.  ബിസിനസ്സ് സർവീസ് സെന്ററുകളും ഗൈഡൻസ് സെന്ററുകളും സന്ദർശിച്ചോ മൊഹ്‌റെയുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചോ സിം ലഭിക്കും.

രാജ്യത്തെ ബ്ലൂ കോളർ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുക എന്ന ദൗത്യവുമായാണ് ഡുവുമായുള്ള ഈ പങ്കാളിത്തമെന്ന് എമിറേറ്റൈസേഷൻ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടർസെക്രട്ടറിയും ലേബർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ആയിഷ ബെൽഹാർഫിയ പറഞ്ഞു. അവർക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ കണക്റ്റിവിറ്റി നൽകാനാണ് ഇത്.

Latest