Connect with us

Ongoing News

ഹലാല്‍ വിവാദം; രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം: എസ് എസ് എഫ്

Published

|

Last Updated

കേച്ചേരി | ഹലാല്‍ എന്നത് മുസ്ലിംകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തൊഴില്‍, സാമ്പത്തികം, ഭക്ഷണം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം പാലിക്കേണ്ട വിശുദ്ധിയും ഇസ്ലാമിക ചിട്ടയുമാണ് യഥാര്‍ഥത്തില്‍ ഹലാല്‍ എന്നതു കൊണ്ട് വിവക്ഷിക്കുന്നതെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി പറഞ്ഞു. 2022 ജനുവരി 28, 29, 30 തിയതികളില്‍ ലെറ്റ്‌സ് സ്‌മൈല്‍ ഇറ്റ്‌സ് ചാരിറ്റി എന്ന പ്രമേയത്തില്‍ തൃശൂരിലെ കേച്ചേരിയില്‍ നടക്കുന്ന എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗതസംഘം രൂപവത്കരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഹലാല്‍ പോലുള്ള വാക്കിനെ വക്രീകരിച്ചും, വളച്ചൊടിച്ചും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണ് സംഘ്പരിവാര്‍. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ തന്നെ തകര്‍ക്കുന്ന അത്തരം കുടില നീക്കങ്ങളെ പൊതു സമൂഹം കരുതലോടെ തിരുത്തുകയും പ്രതിരോധിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേച്ചേരി മമ്പഉല്‍ ഹുദ കാമ്പസില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യു എം ശിഹാബ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി യു ശമീര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് തഖ്‌യുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി സി വി മുസ്തഫ സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി കെ ജാബിര്‍ സഖാഫി, സി ആര്‍ കെ മുഹമ്മദ്, എ മുഹമ്മദ് റാഫി, ഡോ. ടി അബൂബക്കര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാനായി സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, ജനറല്‍ കണ്‍വീനര്‍ പി യു ശമീര്‍, ഫിനാന്‍സ് ചെയര്‍മാന്‍ ഹുസൈന്‍ ഹാജി പെരിങ്ങാട്, ഫിനാന്‍സ് കണ്‍വീനര്‍ എ എ അബൂബക്കര്‍, ജി സി സി കോര്‍ഡിനേറ്റര്‍ ടി എം ഹാഫിള് നൗശാദ് സഖാഫി, ചെയര്‍മാന്‍ കെ എം റാഫിദ് സഖാഫി എന്നിവരെ തിരഞ്ഞെടുത്തു. 313 അംഗ സംഘാടക സമിതിയേയും തിരഞ്ഞെടുത്തു.