Connect with us

Kerala

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുന:സ്ഥാപിക്കും: എ പി അബ്ദുല്ലക്കുട്ടി

Published

|

Last Updated

മലപ്പുറം | അടുത്ത വർഷം കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുന:സ്ഥാപിക്കുമെന്നും ഇതിനാവശ്യമായ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എൽ.സി, പ്ലസ്ടു, മറ്റു ഉന്നത മേഖലകളിൽ മികവ് തെളിയിച്ചവരായ വിദ്യാർത്ഥികളെയും ഹജ്ജ് 2022 ൽ സേവനം ചെയ്ത ഹജ്ജ് വോളണ്ടിയർ മാരെയും പരിപാടിയിൽ ആദരിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ പി.അബ്ദുറഹ്മാൻ ഇണ്ണി അധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പർ കൂടിയായ സി.മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. ഹജ്ജ് കമ്മിറ്റി മെമ്പർ പി.ടി. അക്ബർ, ഇന്ത്യൻ ഹജ്ജ് മിഷൻ കോഡിനേറ്റർ ഡോ. ജാബിർ കെ.ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി.കുഞ്ഞാപ്പു, പി.അബ്ദുൽ കരീം, ഹജ് കമ്മിറ്റി കോഡിനേറ്റർ അഷ്റഫ് അരയങ്കോട്, പി.അബ്ദുൽ അസീസ് ഹാജി, ഇ.കെ.അബ്ദുൽ മജീദ്, ശരീഫ് മണിയാട്ടുകുടി, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, മംഗലം സൻഫാരി, ബെസ്റ്റ് മുസ്തഫ, സിദ്ദീഖ് പുല്ലാര, മിഹാഷ് കരിപ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest