Connect with us

National

ഗില്ലിന്‍ ബാരെ സിന്‍ഡ്രം; മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് രോഗബാധ, രണ്ട് പേര്‍ വെന്റിലേറ്ററില്‍

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലിന്‍ ബാരെ സിന്‍ഡ്രം.

Published

|

Last Updated

മുംബൈ|മഹാരാഷ്ട്രയിലെ പൂനെയില്‍ അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ഡ്രം (ജിബിഎസ്) രോഗികളുടെ എണ്ണത്തില്‍ വര്‍ധന. രോഗലക്ഷണങ്ങളോടെ 26 പേര്‍ ആശുപത്രിയില്‍. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലിന്‍ ബാരെ സിന്‍ഡ്രം. കാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതീവ ജാഗ്രത വേണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

 

 

 

---- facebook comment plugin here -----

Latest