National
പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു
ധയാരി,അംബേഗാവ്,നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം വ്യാപിക്കുന്നത്.
 
		
      																					
              
              
            മുബൈ | പൂനെയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു.ജിബിഎസ് രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം 140 ആയി.രോഗം ഗുരുതരമായ 27പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ധയാരി,അംബേഗാവ്,നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. രോഗം പടരുന്നതെന്ന് വെള്ളത്തിലൂടെയാണെന്നാണ് പ്രാഥമിക നിഗമനം.
ചിക്കന്‍ നന്നായി പാചകം ചെയ്ത ശേഷമേ കഴിക്കാന്‍ പാടുള്ളു എന്നും തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുന്നുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

