Connect with us

Uae

ഗ്രേറ്റ് അറബ് മൈന്റ് പുരസ്‌കാരം: സാഹിത്യ, കലാ വിഭാഗത്തില്‍ പ്രൊഫ. ചാര്‍ബല്‍ ദാഗറിന് അംഗീകാരം

അറബ് സാഹിത്യത്തിനും കലക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

Published

|

Last Updated

ദുബൈ | 2025ലെ ‘അറബ് ജീനിയസസ്’ പുരസ്‌കാരത്തിന് സാഹിത്യ, കലാ വിഭാഗത്തില്‍ ലെബനീസ് പണ്ഡിതനും കവിയുമായ പ്രൊഫസര്‍ ചാര്‍ബല്‍ ദാഗര്‍ അര്‍ഹനായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.

അറബ് സാഹിത്യത്തിനും കലക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കവിത, നോവല്‍, നിരൂപണം തുടങ്ങിയ മേഖലകളിലായി 70-ലധികം പുസ്തകങ്ങള്‍ ദാഗര്‍ രചിച്ചിട്ടുണ്ട്. അറബ് കലകളുടെ ചരിത്രവും ആഴവും പഠനവിഷയമാക്കിയ ചാര്‍ബല്‍ ദാഗറിന്റെ കൃതികള്‍ ഈ രംഗത്തെ ആധികാരിക രേഖകളായാണ് കണക്കാക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും മഹത്തായ സംസ്‌കാരം സൃഷ്ടിച്ചവര്‍ക്ക്, സ്വന്തം കഴിവുകളില്‍ വിശ്വസിച്ചാല്‍ അതിലും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കും എന്ന് വിജയിയെ അഭിനന്ദിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് കുറിച്ചു.

ലെബനാനിലെ ബലമന്ദ് സര്‍വകലാശാലയില്‍ അറബിക് സാഹിത്യ വിഭാഗം പ്രൊഫസറാണ് 1950-ല്‍ ജനിച്ച ചാര്‍ബല്‍ ദാഗര്‍. ഇസ്‌ലാമിക കലകളെക്കുറിച്ചും അറബിക് കാലിഗ്രാഫിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ആഗോളശ്രദ്ധ നേടിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest