Connect with us

Kerala

ഗവര്‍ണറുടെ ഡ്രൈവര്‍ രാജ്ഭവന്‍ ക്വാട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍

വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കരുതുന്നത്

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസ് ആണ് മരിച്ചത്.

രാജ്ഭവന്‍ ക്വാട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

Latest