Connect with us

National

ഡല്‍ഹിയിലെയും പഞ്ചാബിലെയും സര്‍ക്കാര്‍ സ്‌കൂളുകളെ ലോകത്തിലെ ഏറ്റവും മികച്ചതാക്കും: അരവിന്ദ് കെജ്രിവാള്‍

സര്‍ക്കാരിന് മികച്ച സ്‌കൂളുകളും വിദ്യാഭ്യാസവും നല്‍കാന്‍ കഴിയുമെന്നും എന്നാല്‍ ഉദ്ദേശ്യങ്ങളും മുന്‍ഗണനകളും പ്രധാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെയും പഞ്ചാബിലെയും സര്‍ക്കാര്‍ സ്‌കൂളുകളെ ലോകത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍.

ഡല്‍ഹിയിലും പഞ്ചാബിലും ചുമതലയേറ്റതിനുശേഷം ഡല്‍ഹിയിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നത്‌ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും തുടര്‍ന്ന് നല്ല രീതിയില്‍ അടിസ്ഥാന സൗക്കര്യങ്ങള്‍ ലഭ്യമാക്കിയെന്നും കെജ്രിവാള്‍ പ്രസംഗത്തില്‍ പറഞ്ഞു.

സര്‍ക്കാരിന് മികച്ച സ്‌കൂളുകളും വിദ്യാഭ്യാസവും നല്‍കാന്‍ കഴിയും .എന്നാല്‍ ഉദ്ദേശ്യങ്ങളും മുന്‍ഗണനകളും പ്രധാനമാണ്. വിദ്യാഭ്യാസമാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങള്‍ ഡല്‍ഹിയില്‍ ഏഴ് വര്‍ഷമെടുത്തു, എന്നാല്‍ പഞ്ചാബില്‍ ഇതിന് കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.