CHENNAI
ചെന്നൈയില്‍ നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
സ്വകാര്യ സ്ഥാപനങ്ങള്‍ അവധിയോ വര്‍ക്ക് ഫ്രം ഹോം സൗകര്യമോ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു
ചെന്നൈ | തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി. തമിഴ്‌നാട്ടില്‍ തുടരുന്ന മഴക്കെടുതിയെ തുടര്‍ന്നാണ് അവധി നല്‍കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ അവധിയോ വര്‍ക്ക് ഫ്രം ഹോം സൗകര്യമോ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, ചെന്നൈയിലേയും മറ്റ് മൂന്ന് ജില്ലകളിലേയും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത് രണ്ട് ദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കനത്ത മഴയാണ് ചെന്നൈയില്‍. ഇന്ന് രാവിലെ വരെ 21 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയിലും പരിസര പ്രദേശത്തും ലഭിച്ചത്.







