Connect with us

Kerala

പി സരിന് 80,000 രൂപ മാസശമ്പളത്തില്‍ നിയമനം നല്‍കി സര്‍ക്കാര്‍

നിയമനം വിജ്ഞാന കേരളം ഉപദേശകനായി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ്സ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം നല്‍കി സര്‍ക്കാര്‍. 80,000 രൂപ മാസശമ്പളത്തിലാണ് നിയമനം നടത്തിയത്.

പാര്‍ട്ടിയോടിടഞ്ഞ് സി പി എമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയാക്കിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായി.

സരിനും പദവി നല്‍കിയതോടെ കോണ്‍ഗ്രസ്സ് വിട്ടെത്തുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് സി പി എം നല്‍കുന്നത്