Connect with us

doctor strike

നോണ്‍ അക്കാദമിക് റസിഡന്റുമാരെ നിയമിച്ച് സര്‍ക്കാര്‍

സമരം തുടങ്ങാനിരിക്കുന്ന പി ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണിത്

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളേജുകളിലേക്ക് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേര്‍ക്കാണ് നിയമനം. നാളെ സമരം തുടങ്ങാനിരിക്കുന്ന പി ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണിത്.

നീറ്റ് പി ജി പ്രവേശനം നീളുന്നതിനാല്‍ ഡോക്ടര്‍മാരുടെ കുറവ് ഉണ്ടെന്നാണ് പ്രതിഷേധത്തിലുള്ള പി ജി ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ഒഴിവ് നികത്താനാണ് നോണ്‍ റെസിഡന്റ് അക്കാദമിക് ഡോകടര്‍മാരെ നിയമിക്കണം എന്ന് ഇവര്‍ ആവശ്യപ്പെട്ടത്. നേരത്തെ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പി ജി ഡോക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു.