Connect with us

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് യുവഡോക്ടർമാർക്ക് ദാരുണാന്ത്യം സംഭവിച്ച വാർത്തയാണ് ഇന്ന് പുലർന്നപ്പോൾ നമ്മൾ കേട്ടത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ എറണാകുളം ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യുഡി റോഡ് അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. വലതുവശത്തെ റോഡിലേക്ക് തിരിയേണ്ടതിന് പകരം ഗൂഗിൾ മാപ്പ് ഇടത്തോട്ട് തിരിയാൻ നിർദേശിച്ചു. ഇടത്തോട്ട് തിരിച്ച കാർ പുഴയിലേക്ക് പതിക്കുകയായിരുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴിതെറ്റി അപകടമുണ്ടാകുന്ന ആദ്യത്തെ സംഭവമല്ല ഇത്. നേരത്തെയും ഇത്തരത്തിൽ ഒരുപാട് അപടകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഗൂഗിൾ മാപ്പു നോക്കി കാറിൽ സഞ്ചരിച്ച ആന്ധ്രാ സ്വദേശികളായ അഞ്ചുപേർ ദിശതെറ്റി തോട്ടിൽ വീണ സംഭവം വാർത്തയായിരുന്നു.

 

വീഡിയോ കാണാം

Latest