gold seized
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കോടി രൂപയുടെ സ്വർണം പിടികൂടി
ഒരു കോടിയോളം രൂപയുടെ സ്വര്‍ണമാണ് കരിപ്പൂർ പോലീസ് പിടികൂടിയത്.
കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരിൽ നിന്ന് വൻതോതിൽ സ്വർണം പിടികൂടി. ഒരു കോടിയോളം രൂപയുടെ സ്വര്‍ണമാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിദ്ദ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും എത്തിയ കര്‍ണാടകയിലെ മടിക്കേരി സ്വദേശി റസീഖ്, ദുബൈയില്‍ നിന്നും വന്ന വയനാട് നായ്ക്കട്ടി സ്വദേശി ഇബ്രാഹിം എന്നിവരെയാണ് പിടികൂടിയത്.







