Kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിവ്: 520 രൂപയാണ് കുറഞ്ഞത്
ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു.
കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.
കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
---- facebook comment plugin here -----



