Connect with us

Kerala

ബെംഗളുരു - മൈസൂര്‍ ഹൈവേയില്‍ ബസ് അപകടം; നാല് മലയാളികള്‍ മരിച്ചു

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Published

|

Last Updated

ബെംഗളുരു|ബെംഗളുരു – മൈസൂര്‍ ഹൈവേയ്ക്ക് സമീപം ചന്നപ്പേട്ടയില്‍ സ്വകാര്യബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍(22), മാഹി സ്വദേശി സക്കീര്‍(27), റാഫീസ്, റഷീദ് എന്നിവരാണ് മരിച്ചത്. മറ്റ് യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. 32 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് പോയതാണ് ബസ്.

ഹൈവേയുടെ ഇരുമ്പ് വേലിയിലേക്ക് സ്ലീപ്പര്‍ ബസ് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്ന് ചന്നപ്പേട്ട പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി നശിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പികെ ട്രാവല്‍സ് എന്ന ട്രാവല്‍ ഏജന്‍സിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30ഓടെയാണ് അപകട വിവരം അറിഞ്ഞതെന്ന് ഏജന്‍സിയുടെ പ്രതികരിച്ചു. മരിച്ചവരാരും ടിക്കറ്റ് രജിസ്ട്രി പട്ടികയില്‍ ഉള്ളവരല്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

 

 

Latest