Connect with us

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

നാലു രൂപ മുതല്‍ ആറു രൂപ വരെ വില കൂട്ടണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാലു രൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന. പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ. ബുധനാഴ്ച നടക്കുന്ന ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സില്‍ വില വര്‍ധനവില്‍ അന്തിമ തീരുമാനമുണ്ടാകും.

പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍ വില കൂട്ടാനാവില്ല. നേരത്തെ മില്‍മ നല്‍കിയ കത്തിന് അനുകൂല മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. വില കൂട്ടാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

 

---- facebook comment plugin here -----

Latest