Connect with us

Kasargod

യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ല; മുഹിമ്മാത്ത് പ്രവാസി സംഗമം

യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലേക്കും നയിച്ചേക്കും.

Published

|

Last Updated

മുഹിമ്മാത്തില്‍ നടന്ന പ്രവാസി സംഗമം, ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യുന്നു.

പുത്തിഗെ | യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ലെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയില്‍ നിലവില്‍ സാമ്രാജ്യത്വ ശക്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും, പ്രത്യേകിച്ചും പ്രവാസികളെ വന്‍തോതില്‍ ബാധിക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണിയെയും നിര്‍മാണ മേഖലയെയും ദോഷകരമായി ബാധിക്കുന്ന യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലേക്കും നയിച്ചേക്കുമെന്ന് പ്രവാസി സംഗമം ആശങ്ക പ്രകടിപ്പിച്ചു.

അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ പ്രസംഗിച്ചു. ഹാജി അമീറലി ചൂരി, അബ്ദുല്ല ഗുണജെ, ഉനൈസ് എര്‍മാളം, അബ്ദുറഹ്മാന്‍ ഹാജി (ജീലാനി ഹാജി), മുഹമ്മദ് സബീബ് (ദുബൈ), മുഹമ്മദ് നാട്ടക്കല്‍, എം അബ്ദുല്ല മുഗു, അബ്ദുല്‍ റഹ്മാന്‍ കട്ടനടുക്ക, ഇസ്ഹാഖ് മിസ്ബാഹി (ഇശ്വരമംഗലം), മുഹമ്മദ് റഫീഖ് ചള്ളങ്കയം, അബ്ദുല്ല പാറ (അംഗടിമൊഗര്‍), അബ്ദുല്‍ റഹ്മാന്‍ കുമ്പടാജെ, മുഹമ്മദ് ഷരീഫ്, സിദ്ദീഖ് ഹാജി, ഉസ്മാന്‍ പുണ്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി, സിറാജുദ്ദീന്‍, സജാദ് ജീലാനി, കെ പി അബ്ദുല്‍ അസീസ്, മുഹമ്മദ് റഫീഖ്, നൗഷാദ് അമാനി (അല്‍ഹസ ), മുഹമ്മദ് ഷംസീര്‍, മുഹമ്മദ് ജാഫര്‍ (കുമ്പടാജെ), അജ്മല്‍ സാബിത്ത്, അബൂ ഹകീം, പി മൊയ്ദു, ബി എന്‍ എ ഖാദര്‍, അബ്ദുല്‍ തംസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest