Connect with us

Kerala

കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു: തോളിലും കൈക്കും പൊള്ളല്‍

ഇന്നലെ പകല്‍ വീടിനു പുറത്ത് കളിക്കുന്നതിനിടയിലാണ് സൂര്യാതപമേറ്റത്.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറി സ്വദേശികളായ ജിബി-കവിത ദമ്പതികളുടെ മകന്‍ ദേവനന്ദിനാണ് പൊള്ളലേറ്റത്. ഇന്നലെ പകല്‍ വീടിനു പുറത്ത് കളിക്കുന്നതിനിടയിലാണ് സൂര്യാതപമേറ്റത്.

കുട്ടിയുടെ കൈകള്‍ക്കും തോളിനും താടിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ തോളിന്റെ ഭാഗത്താണ് പൊള്ളല്‍ കൂടുതല്‍. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കി. ദേവനന്ദിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest