Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു

ഇന്ന് ഒരു പവന് 400 രൂപയാണ് ഉയര്‍ന്നത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,600 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ വര്‍ധിച്ച് 6075 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5040 രൂപയാണ്.

മാര്‍ച്ച് ഒന്ന് മുതല്‍ സ്വര്‍ണവില  ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. അതാണ് സ്വര്‍ണവില കൂടാനുള്ള പ്രധാനകാരണം.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

 

 

Latest