Kerala
വിവാഹ വീട്ടില്‍ നിന്ന് കാണാതായ സ്വര്‍ണാഭരണങ്ങള്‍ വീട്ടുവരാന്തയില്‍ കണ്ടെത്തി
കണ്ടെത്തിയത് മൊഴിയെടുക്കാനെത്തിയ പോലീസ്

കണ്ണൂര്‍ | പയ്യന്നൂരിലെ വിവാഹ വീട്ടില്‍ നിന്ന് കാണാതായ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടന്ന വീട്ടുവരാന്തയില്‍ നിന്ന് തന്നെ കണ്ടെത്തി. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വര്‍ണം കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഡ്വാഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിവെള്ളൂരില്‍ വിവാഹദിവസം വീട്ടില്‍ നിന്ന് വധുവിന്റെ 30 പവന്‍ സ്വര്‍ണം മോഷണം പോയത്. കൊല്ലം സ്വദേശി ആര്‍ച്ച എസ് സുധിയുടെ സ്വര്‍ണമാണ് മോഷണം പോയത്. വിവാഹം കഴിഞ്ഞ് ഭര്‍തൃ വീട്ടിലെത്തിയപ്പോഴായിരുന്നു മോഷണം.
ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. പിറ്റേന്ന് രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
---- facebook comment plugin here -----