From the print
ഗോകുലത്തിന് ജയിക്കണം; എതിരാളി മുഹമ്മദന്‍സ്
ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലത്തിന് മുന്നേറാന്‍ ജയം അനിവാര്യമാണ്.
കൊല്‍ക്കത്ത | ഐ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഗോകുലം കേരള ഇന്ന് ഇറങ്ങുന്നു. എവേ മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുഹമ്മദന്‍സാണ് ഗോകുലത്തിന്റെ എതിരാളി. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലത്തിന് മുന്നേറാന്‍ ജയം അനിവാര്യമാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഗോകുലത്തിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഷില്ലോംഗ് ലജോംഗിനോട് തോറ്റപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോടും നാംധാരി എഫ് സി യോടും സമനില വഴങ്ങി.
അതേസമയം, തോല്‍വിയറിയാതെ കുതിക്കുകയാണ് മുഹമ്മദന്‍സ്. ഏഴ് മത്സരങ്ങളില്‍ ആറിലും ജയിച്ച ടീമിന് 19 പോയിന്റുണ്ട്.







